കാലടി: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ തുക തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ആശ്രമം ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മാണിക്ക്യമംഗലം പനയാലി തത്തുപാറ വീട്ടിൽ ടി.എസ്.ബീജുവിനാണ് ഓട്ടം കഴിഞ്ഞ് തിരിച്ച് സ്റ്റാൻഡിലേക്ക് വരുന്നതിനിടെ കൈപ്പട്ടൂർ ജംഗ്ഷനിൽ റോഡിൽ പണം ലഭിച്ചത്.

കൈപ്പട്ടൂർ വള്ളേലി വീട്ടിൽ വി.കെ.ദാസിന്റെ പണമാണ് നഷ്ടമായത്. വട്ടപ്പറമ്പിലെ ബന്ധു വീട്ടിൽ നിന്ന് വരുന്ന വഴിയാണ് തുക നഷ്ടപ്പെട്ടത്. അടയാള സഹിതം ബന്ധപ്പെട്ടപ്പോൾ ദാസിന്റെ 30,000 രൂപ ബിജു തിരികെ നൽകി.