
കൊച്ചി: ശക്തൻ തമ്പുരാൻ തുടക്കമിട്ട തൃശൂർ പൂരത്തെയും സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും തകർക്കാനുള്ള സർക്കാരിന്റെ കുത്സിത ശ്രമങ്ങളെ പ്രതിരോധിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സെക്രട്ടറി വി.ആർ.രാജശേഖരൻ എന്നിവർ പറഞ്ഞു. പൂരപ്പറമ്പിലെ സർക്കാർ വക ബദൽ എക്‌സിബിഷൻ സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ്. ഇടതു സർക്കാരിന്റെ ഒന്നാം വാർഷികം തൃശൂർ പൂരത്തിന്റെയും ഹിന്ദുക്കളുടെയും ചെലവിൽ നടത്താമെന്നത് വ്യാമോഹമാണ്. സർക്കാരിന്റെ സംസ്‌ക്കാരശൂന്യമായ നടപടികൾക്കെതിരെ നിയമ നടപടികൾക്കൊപ്പം ശക്തമായ സമരവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.