df

• ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കൊച്ചി: തൃശൂർ, എറണാകുളം യാർഡുകളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നുമുതൽ മേയ് 1 വരെ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം.

• 4 ട്രെയിനുകൾ പൂർണമായും 3 എണ്ണം ഭാഗികമായും റദ്ദാക്കി.

• 19 ട്രെയിനുകളുടെ സമയത്തിൽ മാറ്റം.

• 5 ട്രെയിനുകൾ ആലപ്പുഴ വഴിയാക്കി​.

 റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം- ഷൊർണൂർ മെമു, 18, 20, 22, 25,

എറണാകുളം - ഗുരുവായൂർ പാസഞ്ചർ, കോട്ടയം -നിലമ്പൂർ പാസഞ്ചർ, നിലമ്പൂർ - കോട്ടയം പാസഞ്ചർ (ഏപ്രിൽ 22, 23, 25, 29, മേയ് 1)

 ഭാഗികമായി റദ്ദാക്കിയത്

കണ്ണൂർ -എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ് ഏപ്രിൽ 22, 25, 30, മേയ് 1 തീയതികളിൽ ആലുവ വരെ മാത്രം. 23, 29 തീയതികളിൽ എറണാകുളം ടൗൺ​ വരെ.

ചെന്നൈ - എഗ്‌മോർ - ഗുരുവായൂർ എക്‌സ്പ്രസ് 23 നും 25നും എറണാകുളം വരെ.

24ന് ടാറ്റ നഗർ - എറണാകുളം ദ്വൈവാര എക്‌സ്പ്രസ് എറണാകുളം ടൗൺ​ വരെ.

 പുറപ്പെടാൻ വൈകുന്ന വണ്ടികൾ:

1. മംഗളൂരു - തിരുവനന്തപുരം എക്‌സ്പ്രസ് 18നും, 20നും വൈകിട്ട് 3.50ന്.

2. കന്യാകുമാരി - ബെംഗളൂരു ഐലൻഡ് 18,20 : ഉച്ചക്ക് 12.10ന്.

3. എറണാകുളം - പൂനെ പൂർണ എക്‌സ്പ്രസ് 18ന് രാത്രി 8.50ന്.

4. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി 18,20: വൈകിട്ട് 4.30ന്.

5. തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് 20ന് വൈകിട്ട് 4.40ന്.

6. എറണാകുളം -ഓഖ എക്‌സ്പ്രസ് 22, 29: രാത്രി 11.25ന്.

7. കൊച്ചുവേളി - മൈസൂരു എക്‌സ്പ്രസ് 22, 23, 25, 29: വൈകിട്ട് 6.15ന്.

8. കന്യാകുമാരി- ഹിമസാഗർ എക്‌സ്പ്രസ് 22, 29 : വൈകിട്ട് 3.45ന്.

9. കൊച്ചുവേളി - ശ്രീഗംഗാനഗർ എക്‌സ്പ്രസ് 23ന് വൈകിട്ട് 6.45ന്. 10. തിരുവനന്തപുരം - ഷാലിമാർ എക്‌സ്പ്രസ് 23ന് വൈകിട്ട് 5.55ന്. 11. എറണാകുളം - കണ്ണൂർ ഇന്റർസിറ്റി 24, 26 : രാവിലെ 6.30ന്.

12. ചെന്നൈ - തിരുവനന്തപുരം ഡെയ്‌ലി സൂപ്പർഫാസ്റ്റ് 23, 26: വൈകിട്ട് 4.50ന്.

13. മംഗളൂരു - തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് 23, 26: വൈകിട്ട് 7.25ന്.

14. ഹസ്രത്ത് - നിസാമുദ്ദീൻ -തിരുവനന്തപുരം സ്വർണ ജയന്തി എക്‌സ്പ്രസ് 22ന് രാവിലെ 7.10ന്.

15. തിരുവനന്തപുരം - വെരാവൽ എക്‌സ്പ്രസ് 25ന് വൈകിട്ട് 6.45ന്. 16. എറണാകുളംപൂനെ എക്‌സ്പ്രസ് 26ന് രാവിലെ 6.15ന്.

17. എറണാകുളം -അജ്മീർ- മരുസാഗർ മേയ് 1ന് രാത്രി 11.25ന്.

18. കൊച്ചുവേളി - മൈസൂരു ഡെയ്‌ലി എക്‌സ്പ്രസ് മേയ് 1ന് വൈകിട്ട് 5.45ന്.

19. എറണാകുളം - ലോകമാന്യ തിലക് തുരന്തോ മേയ് 1ന് രാത്രി 9.30ന്.

 ആലപ്പുഴ വഴി തിരിച്ചുവിടുന്നവ

കൊച്ചുവേളി - ശ്രീഗംഗാംഗാനഗർ വീക്ക്‌ലി എക്‌സ്പ്രസ്, തിരുവനന്തപുരം - ചെന്നൈ ഡെയ്‌ലി സൂപ്പർഫാസ്റ്റ്, കൊച്ചുവേളി - ബാനസവാടി ഹംസഫർ എക്‌സ്പ്രസ് ( 30ന്). നാഗർകോവിൽ - ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം - ചെന്നൈ ഡെയ്‌ലി സൂപ്പർഫാസ്റ്റ് (മേയ് 1).