മരട്: ഭാരതീയ പ്രകൃതിക് കൃഷി പദ്ധതി (ബി.പി.കെ.പി) - സുഭിക്ഷകേരളം പദ്ധതിയിൽ തരിശുഭൂമിയിൽ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് നടന്നു. കാടുപിടിച്ച് തരിശായിക്കിടന്ന 20 സെന്റ് ഭൂമിയിൽ ഏത്തവാഴ കൃഷി ചെയ്തശേഷം ഇടവിളയായി നട്ട പടവലം, പയർ എന്നിവയുടെ വിളവെടുപ്പ് ഡിവിഷൻ കൗൺസിലർ സി.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. കാർഷിക വികസന സമിതി അംഗം പി.ഡി. ശരത്ചന്ദ്രന്റെ നേതൃത്വത്തിൽ ബോബി കാർട്ടർ, വർഗീസ് കൊട്ടുപ്പിള്ളി, ഷൈജു തോമസ് എന്നിവരാണ് കൃഷിയിറക്കിയത്.