
പെരുമ്പാവൂർ: ഓട്ടോയിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ക്കൂട്ടർ യാത്രക്കാരൻ, അകനാട് നെടുംപറമ്പിൽ വീട്ടിൽ തങ്കപ്പന്റെ മകൻ എൻ.ടി.സുധി (45) മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുറിച്ചിലക്കോട് - കറുപ്പംപടി റോഡിൽ എറവനക്കാവ് അമ്പലത്തിന് സമീപത്തെ വളവിലായിരുന്നു അപകടം. പരിക്കേറ്റ സുധിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രി ഏഴരയോടെ മരിച്ചു. ഭാര്യ: ധൻഷ. മക്കൾ: ദേവിക, ദിഗ്‌വിജയ്.