
കുറുപ്പംപടി: എസ് എൻ.ഡി.പി യോഗം കുറുപ്പംപടി 898 - നമ്പർ ശാഖയിലെ രായമംഗലം കുമാരനാശാൻ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം വിതരണം നടത്തി. കുറുപ്പംപടി ശാഖാ സെക്രട്ടറി പി.ബി. സുരേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സൈബർ സേന ജില്ലാ കമ്മിറ്റി അംഗം വി.എസ്.വേലു, കൺവീനർ എൻ.കെ. രമേഷ് , ജോയിന്റ് കൺവീനർ ആർ. അനിൽ കുമാർ , കെ.പി.ഗോപാലൻ, സിനേഷ് ഭാർഗ്ഗവൻ, എൻ.പി.പ്രവീൺ, സുകുമാരൻ ,പി.കെ.ഷിജോ ,വി.ബി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.