അങ്കമാലി: ആർ.എസ്.എസ് പ്രചാരകനായിരുന്ന ശ്രീനിവാസനെ പാലക്കാട് മേലാമുറിയിൽ വച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. എം.ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.എൻ. സതീശൻ,എൻ. മനോജ്, ഇ.എൻ. അനിൽ, കെ.കെ. അജിദാസ്, ഇ.കെ. ഭരതൻ, എൻ. വിനോദ്, ഇ.കെ. കിരൺ കുമാർ, എ.വി. രഘു, ശ്രീജിത് കാരാപ്പിള്ളി, ടി.ആർ. ബിജു, കെ. പ്രബീഷ് ,കെ.എ. ദിനേശൻ, ഗ്ലോബി ജോർജ്ജ് ,കെ.എസ്. സുപ്രിയ, ഗൗതം ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.