an-ramachandran

ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ഗുരുതേജസ് കുടുംബയോഗം മരണാനന്തര സഹായസംഘം 15 -ാം വാർഷികപൊതുയോഗം പള്ളിക്കുന്നത്ത് പി.വി.രതീഷിന്റെ വസതിയിൽ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.എ.അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മേഖല കൺവീനർ കെ.സി. സ്മിജൻ, ശാഖ സെക്രട്ടറി സി.ഡി. സലിലൻ, പി.സി. ഷാബു, വി. മോഹനൻ, സുമ രതീഷ്, സതി രാജപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.എ. അച്യുതൻ (ചെയർമാൻ), വി. മോഹനൻ (കൺവീനർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.