vk-ibrahim-kunju

ആലുവ: സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ആലുവ ടൗണിൽ മുസ്‌ലിം ലീഗ് പ്രവർത്തന ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചിന്താഗതികളുമുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ആശയങ്ങളെ ആയുധം കൊണ്ടല്ല, മറിച്ച് ആശയങ്ങൾ കൊണ്ടുതന്നെയാണ് നേരിടേണ്ടതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ഇനിയും രാഷ്ട്രീയത്തിന്റെ പേരിൽ രക്തക്കറവീഴാൻ അനുവദിക്കരുതെന്നും ഇക്കാര്യത്തിൽ അഭ്യന്തര വകുപ്പ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ടൗൺ പ്രസിഡന്റ് പി.എ. അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് വി.ഇ. അബ്ദുൽ ഗഫൂർ, മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ, ജില്ലാ കൗൺസിൽ അംഗം പി.എ. ഷാജഹാൻ, കെ.എ. ഷുഹൈബ്, കെ.എച്ച്. ഷഹബാസ്, ബഷീർ മറ്റൂരകത്തൂട്ട്, പി.എ. മെഹബൂബ്, കെ.കെ. അബ്ദുല്ല ഇസ്ലാമിയ, സുധീർ കുന്നപ്പിള്ളി, അൻസാർ ഗ്രാൻറ്, സനിഫ് അലി എന്നിവർ സംസാരിച്ചു.