ആലുവ: സാക്ഷരതാ മിഷൻ അതോറിറ്റി അന്യസംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിന് ആവിഷ്‌കരിച്ചിട്ടുള്ള 'ചങ്ങാതി' പദ്ധതി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.എ. സിയാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി. കോ ഓഡിനേറ്റർ കെ.എം. സുബൈദ, പഞ്ചായത്ത് കോ ഓഡിനേറ്റർ റംല സലാം, ഇൻസ്ട്രക്ടർ റോഷ്‌നി ടീച്ചർ, നിഷാദ്, ഗഫൂർ ചക്കാലാകുഴി എന്നിവർ സംസാരിച്ചു.
ദിവസവും വൈകിട്ട് ഏഴ് മുതൽ ഉളിയന്നൂർ എൽ.പി സ്‌കൂളിലാണ് ക്ലാസുകൾ നടക്കുന്നത്. ജില്ലയിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലേക്ക് അന്യസംസ്ഥാന തെഴിലാളികളെ കണ്ടെത്തുന്നതിനുള്ള സർവേ നടപടികൾ പൂർത്തീകരിച്ചതിനെ തുടർന്ന് പഠിതാക്കളെ 90 ദിവസങ്ങൾക്കുള്ളിൽ മലയാളം പഠിപ്പിക്കുകയാണ് ലക്ഷ്യം.