കൊച്ചി: ഫയർ ഫോഴ്‌സ് സംസ്ഥാന കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങ് രാവിലെ 8.30ന് ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും. തുടർന്ന് ട്രാക്ക് ഫീൽഡ് മത്സരങ്ങൾ നടക്കും. മേള നാളെ സമാപിക്കും.