
ആലുവ: സമഗ്രശിക്ഷാ എറണാകുളം, ആലുവ ബി.ആർ.സി എന്നിവയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള സഹായ ഉപകരണ വിതരണം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി.കെ. മഞ്ജു പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. രാമചന്ദ്രൻ, കെ.എം. മുഹമ്മദ് അൻവർ, സജിത അശോകൻ, ബാബു പോൾ, ആർ.എസ്.സോണിയ, കെ.എൻ.ജ്യോതി എന്നിവർ പ്രസംഗിച്ചു.