പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷുച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ കർഷകർ ജൈവ വള പ്രയോഗത്തിലൂടെ കൃഷി ചെയ്ത് വിളയിച്ച ഉത്പന്നങ്ങളാണ് കൃഷിഭവന്റെ ചന്തയിലൂടെ വിൽക്കുന്നത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജി ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ചാർളി കെ.പി. കൃഷി ഓഫിസർ അശ്വതി എസ്, സഫിയ ടി.എ, മിനി പി.എസ്, കൂര്യാക്കോസ് വി.വൈ, വിമൽ കുമാർ, സിനി മത്തായി എന്നിവർ പ്രസംഗിച്ചു