
കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷു ദിനത്തിൽ കൈനീട്ടമായി തുളസിത്തൈയും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഹൈകോടതിയിലെ മുതിർന്ന അഭിഭാഷക വി.പി.സിമന്തിനിക്ക് തുളസിത്തൈ നൽകി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരന്റെ അദ്ധ്യക്ഷനായി. മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, യുവജനസേന മണ്ഡലം പ്രസിഡന്റ് മധു മാടവന, ഡോ. അജികുമാർ , ശാഖാ പ്രസിഡന്റ് രതീഷ് ബാബു, ഏരിയാ സെക്രട്ടറി കുമാരൻ അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.