വൈപ്പിൻ: സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനത്തിൽ പങ്കെടുത്ത കോരുവൈദ്യരുടെ മകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രൊഫ. എം.കെ. പ്രസാദ്, കവി എസ്.രമേശൻ എന്നിവരെ അനുസ്മരിക്കുന്ന സമ്മേളനവും കവിയരങ്ങും ചൊവ്വാഴ്ച വൈകിട്ട് 4 ന് ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഹോദരൻ അയ്യപ്പൻ സ്മാരകം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ചെയർമാൻ പ്രൊഫ. എം.കെ.സാനു അദ്ധ്യക്ഷത വഹിക്കും.