ആലുവ: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആലുവയിൽ സംഘപരിവാർ സംഘടനകൾ പ്രകടനം നടത്തി. ബൈപ്പാസിൽ നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി സംസ്ഥാന സമിതി അംഗം സുദേവൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ജില്ലാ കാര്യവാഹ് കെ.എസ്. ശ്രീനാഥ്, ഖണ്ഡ് കാര്യവാഹ് സി.പി. മോഹനൻ എന്നിവർ സംസാരിച്ചു.

ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡൻറ് എ. സെന്തിൽകുമാർ, കളമശേരി മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കര, ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, രമണൻ ചേലാക്കുന്ന്, ടി.ജി. ജയപ്രകാശ്, കെ.ആർ. മോഹനൻ, വി.വി. പ്രകാശൻ, വിദ്യ ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.