വൈപ്പിൻ: എടവനക്കാട് അണിയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് 19ന് കൊടിയേറും. 24ന് ആറാട്ടോടെ സമാപിക്കും. 19ന് വൈകിട്ട് 6.30ന് തിരുവാതിര. രാത്രി 7.30ന് വേഴേപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട് കൊടിയേറ്റും. 8ന് ഭക്തിഗാന തരംഗിണി. 20ന് വൈകിട്ട് 6.30ന് തിരുവാതിര. 7ന് സോപാനസംഗീതം. 21ന് വൈകിട്ട് 6.30ന് തിരുവാതിര. രാത്രി 7ന് ഓട്ടൻതുള്ളൽ. 22ന് വൈകിട്ട് 7ന് മേജർസെറ്റ് കഥകളി. (പ്രഹ്ലാദചരിതം) 23ന് മഹോത്സവം. രാവിലെ 8ന് കാഴ്ചശീവേലി. വൈകിട്ട് 5ന് പകൽപൂരം. പഞ്ചവാദ്യം, പാണ്ടിമേളം. രാത്രി 9ന് നൃത്തനാടകം (ദേവായനം). 12ന് വിളക്കിനെഴുന്നള്ളിപ്പ്. 24ന് രാവിലെ 8ന് ശ്രീമത്‌ നാരായണീയ പാരായണം. ഉച്ചയ്ക്ക് 11ന് പ്രസാദഊട്ട്. വൈകിട്ട് 6.30ന് ആറാട്ട്. 7ന് ഭജൻസ്.