karshakamorcha-ekm

കുമ്പളം: പാലക്കാട്‌ മേലാമുറിയിൽ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ കർഷകമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുമ്പളത്ത് നടന്ന പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. അജീഘോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. വിപിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി. കൃഷ്ണദാസ്, കെ.കെ. മുരളീധരൻ, പള്ളുരുത്തി മണ്ഡലം പ്രസിഡന്റ് സജിലാൽ, ജനറൽ സെക്രട്ടറി അഡ്വ. രൂപേഷ്, ജില്ലാ കമ്മിറ്റി അംഗം എം.എസ്. തമ്പി, ബി.ജെ.പി കുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജു പുത്തൻപുരയ്ക്കൽ, സെക്രട്ടറി പ്രസന്നകുമാർ, വിനോദ് കമ്മത്ത്, സോഷ്യൽ മീഡിയ കൺവീനർ മധുസൂദനൻ അയ്യർ, ഒ.ബി.സി മോർച്ച മണ്ഡലം സെക്രട്ടറി ബിജു, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീദേവി മേനോൻ തുടങ്ങിയവർ സംസാരിച്ചു.