
നെടുമ്പാശേരി: സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഓട്ടോയിടിച്ച് സാരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചെങ്ങമനാട് നെടുവന്നൂർ കണ്ണേത്ത് വീട്ടിൽ കെ.ടി. വറീതാണ് (കുഞ്ഞപ്പൻ - 81) മരിച്ചത്.
കഴിഞ്ഞ ഏഴിന് രാവിലെ 11ന് അങ്കമാലി ട്രഷറിയിൽ പോയി മടങ്ങവെ നെടുമ്പാശേരി അകപ്പറമ്പ് ഭാഗത്തെ എയർപോർട്ട് റോഡിലായിരുന്നു അപകടം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെടുമ്പാശേരി എം.എ.എച്ച്.എസ് റിട്ട. പ്യൂണാണ്. സംസ്‌കാരം നാളെ രാവിലെ 10ന് അകപ്പറമ്പ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: നെടുവന്നൂർ പാറയ്ക്ക കുടുംബാംഗം മറിയാമ്മ. മക്കൾ: ഷീബ, ഷീല. മരുമക്കൾ: അച്ചൻകുഞ്ഞ്, എൽദോ (ഭോപ്പാൽ).