കൊച്ചി: എളമക്കര ശ്രീനാരായണ ധർമ്മപരിപാലനയോഗം എട്ടുകാട്ട് കളരിക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് 10.30ന് ഭാഗവത പാരായണം, വൈകിട്ട് 5.30ന് എഴുന്നള്ളിപ്പ്, 6.45ന് ഗണപതി ഭഗവാന് അപ്പംമൂടൽ തുടങ്ങിയവയും നാളെ രാവിലെ 10.30ന് ഭാഗവത പാരായണം, 5.15ന് കാഴ്ചശീവേലി, തുടർന്ന് ദേവിക്ക് പുഷ്പാഭിഷേകം, വലിയഗുരുതി, മംഗളപൂ‌ജ എന്നിവയും നടക്കും.