ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ നൽകുന്ന അഗതി വിധവാ പെൻഷന്റെ കീഴ്മാട് ശാഖാതല വിതരണോദ്ഘാടനം മേഖലാ കൺവീനർ സജീവൻ ഇടച്ചിറ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. ഗിരീഷ്, വൈസ് പ്രസിഡന്റ് കെ.വി. കുമാരൻ, യൂണിയൻ കമ്മിറ്റിഅംഗം പി.പി. സുരേഷ്, എം.വി. ഷിബു, എ.വി. ബാബു, ഓമനപ്രസാദ്, അജിതരഘു, സി.വി. ദിലീപ്, ശിവൻ, ശ്രീജ ഗിരീഷ് എന്നിവർ സംസാരിച്ചു.