കോലഞ്ചേരി: പുറ്റുമാനൂർ വേളൂരിൽ ഇടിമിന്നലേറ്റ് വീടിന്റെ ഒരുഭാഗം തകർന്നു. പേന്താലയിൽ ഏലിയാമ്മയുടെ വീടിനാണ് ഞായറാഴ്ച രാത്രി ഇടിയേറ്റത്. സിറ്റൗട്ടിലുണ്ടായിരുന്ന ഫർണിച്ചർ പൂർണമായും കത്തിനശിച്ചു. ഏലിയാമ്മയും സഹായിയും വീടിനുള്ളിലുണ്ടായിരുന്നു. വീടിന് മുന്നിലൂടെ പോയ വഴിയാത്രക്കാരാണ് ഫർണിച്ചർ കത്തുന്നത് കണ്ട് വീട്ടുകാരെ വിവരമറിയിച്ചത്. വീടിന്റെ മുൻഭാഗത്തെ ജനലുകൾ പൊട്ടിയിട്ടുണ്ട്. ടിവി, ഫാനുകൾ, ലൈറ്റ് ഫിറ്റിംഗ്സുകൾ എന്നിവ കത്തിനശിച്ചു. വയറിംഗിനും കേടുപാടുണ്ട്.