പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ മനക്കക്കടവ് ചാക്കോത്തുമല കോളനിയിൽ മയക്കുമരുന്ന് മാഫിയയുടെ അക്രമമെന്ന് പരാതി. സി.പി.എം ബ്രാഞ്ച് അംഗം സി.കെ. സജിയുടെ വീട് ആക്രമിച്ച് ഓട്ടോറിക്ഷ അടിച്ചുതകർത്തു. തലയ്ക്ക് പരിക്കേറ്റ സജി എറണാകുളം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെനാളായി കോളനിപ്രദേശങ്ങൾ, മനക്കക്കടവ് പാലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മദ്യ മയക്കുമരുന്ന് മാഫിയകൾ ഗുണ്ടാആക്രമങ്ങൾ നടത്തുന്നത് സംബന്ധിച്ച് നിരവധി പരാതികളുണ്ട്. ഞായറാഴ്ച നാലിടങ്ങളിൽ സംഘം ആക്രമം നടത്തിയതായി പ്രദേശവാസികൾ പറയുന്നു. ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കുന്നത്തുനാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.