algeres
അൽജിയേഴ്‌സ് ഖാലിദ്

nirmala
നിർമ്മല ലിലി

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രസിഡന്റായി നിർമ്മല ലിലി ചുമതലയേറ്റു. ഇൻഫിനിറ്റി ഹോസ്പിറ്റാലിറ്റി സർവീസസ് സി.ഇ.ഒയാണ്. കെ.എം.എയുടെ 65 വർഷത്തിനിടെ രണ്ടാം തവണയാണ് വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. സെക്രട്ടറിയായി പൂവത്ത് ഇന്റർനാഷണൽ സ്ഥാപകനും ഉടമയുമായ അൽജിയേഴ്‌സ് ഖാലിദിനെ തിരഞ്ഞെടുത്തു.

ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ എ. ബാലകൃഷ്ണൻ സീനിയർ വൈസ് പ്രസിഡന്റും മിഡിവിഷൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടർ ബിബു പൊന്നൂരാൻ വൈസ് പ്രസിഡന്റുമാണ്.

ഓർഗാനിസ് ബി.പി.എസ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് നാരായണൻ ജോയിന്റ് സെക്രട്ടറിയും ഇ.വി.എം മോട്ടോഴ്‌സ് ആൻഡ് വെഹിക്കിൾസ് ലിമിറ്റഡ് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫിസർ ജോൺസൺ മാത്യു ഓണററി ട്രഷററും സൈബർലാൻഡ് ഗ്രൂപ്പ് സ്ഥാപകനും മെന്ററുമായ ആർ. മാധവ് ചന്ദ്രൻ ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റുമാണ്.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി സികോൺസ് മാനേജിംഗ് ഡയറക്ടർ ഡോ. അനിൽ ജോസഫ്, വർമ ഹോംസ് ലിമിറ്റഡ് ഡയറക്ടർ കെ അനിൽ വർമ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ ഹരികുമാർ, പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് ജനറൽ മാനേജർ ഹേമന്ദ് എച്ച്. ബഹുറ, ജെ.വി.ആർ ആൻഡ് അസോസിയേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് പാർട്ണർ ജോമോൻ കെ. ജോർജ്, കർത്താസ് ഷിപ്പിംഗ് സൊല്യൂഷൻസ് മാനേജിംഗ് പാർട്ണർ സി.എസ്. കർത്ത, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എയർപോർട്ട് ഡയറക്ടർ എ.സി.കെ നായർ, ബി.പി.സി.എൽ ജനറൽ മാനേജർ ആർ. ശ്രീകുമാർ, കോംപിറ്റൻസി ഡവലപ്‌മെന്റ് കമ്പനി ഗ്ലോബൽ ഹെഡ് സുജാത മാധവ് ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു.