
ഇന്റർപോൾ നോട്ടീസ് ഇറക്കി
കൊച്ചി: 2018ൽ കാണാതായ പത്തനംതിട്ട സ്വദേശി ജെസ്‌ന മരിയയെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായത്തോടെ രണ്ട് മാസം മുൻപ് യെല്ലോ നോട്ടീസ് ഇറക്കിയെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ അറിയിച്ചു. ജെസ്‌നയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും സിറിയയിൽ കണ്ടെത്തിയെന്ന പ്രചാരണം ശരിയല്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
അന്വേഷണം വേഗത്തിലാക്കാൻ ഹൈക്കോടതി ഇടപെടണമെന്നുമാവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജിയിൽ ജസ്റ്റിസ് കെ.ഹരിപാലിന്റെ ബെഞ്ച് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സി.ബി.ഐ റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകിയിട്ടുണ്ട്.