കൊച്ചി: കർഷകക്ഷേമത്തിനും പ്രകൃതിക്ഷോഭം, വിളനാശം എന്നിവ കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാഷ്ട്രീയതിമിരം ബാധിച്ച എൽ.ഡി.എഫ് സർക്കാർ അട്ടിമറിക്കുകയാണെന്ന് കർഷകമോർച്ച ദേശീയ സമിതിയംഗം ഘോലി മധു സൂദന റെഢി പറഞ്ഞു.

ബി.ജെ.പി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യനീതി പക്ഷാചരണത്തിന്റെ ഭാഗമായി കർഷകമോർച്ച ജില്ലാ കമ്മിറ്റി തമ്മനം ആലുങ്കൽ ഫാമിൽ സംഘടിപ്പിച്ച കർഷകസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി എ.ആർ. അജി ഘോഷ് മുഖ്യപ്രഭാഷണം നടത്തി. മഹിളാമോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്. മേനോൻ, കർഷകമോർച്ച സംസ്ഥാന സമിതി അംഗം സുനിൽ കളമശേരി, ജില്ലാ ഭാരവാഹികളായ കെ. അജിത്ത് കുമാർ, മനോജ് ഇഞ്ചുർ, കെ.പി. കൃഷ്ണദാസ്, ബി.ജെ.പി നേതാക്കളായ വാസുദേവ പ്രഭു, പ്രസന്നകുമാർ, ബാബുരാജ് തച്ചേത്ത് തുടങ്ങിയവർ സംസാരിച്ചു. കർഷകരായ പുരുഷോത്തമ കമ്മത്ത്, ആർ.കെ. രാമൻ നായർ, ഉഷാദേവി എന്നിവരെ ആദരിച്ചു.