കാലടി: പണമില്ലെങ്കിലും കാലടിയിലെത്തുന്നവർ ഇനി വിശന്നിരിക്കേണ്ട. കാലടിയിൽ എത്തുന്നവർക്ക് സൗജന്യമായി നാളെ മുതൽ ഊണ് ലഭ്യമാക്കുകയാണ് കാലടി മർച്ചന്റ് അസോസിയേഷൻ. വിശപ്പുരഹിത കാലടി പദ്ധതിയിൽ പൊതിച്ചോറാണ് നൽകുന്നത്. 12മുതൽ 2വരെ ലക്ഷ്മിഭവൻ ഹോട്ടലിലിൽനിന്നാണ് ഊണ് നൽകുന്നത്. നാളെ രാവിലെ 11ന് റോജി.എം ജോൺ എം.എൽ.എ വിതണോദ്ഘാടനം നിർവഹിക്കും. ഞായർ ഒഴികെ എല്ലാ ദിവസവും ഭക്ഷണം ലഭിക്കും. അസോസിയേഷൻ അംഗങ്ങളുടെ ഗിഫ്റ്റ് കൂപ്പൺ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി നിർവഹിക്കും.

യൂത്ത് വിംഗിന്റേയും ടൗൺ ജുമാ മസ്ജിദിന്റേയും സഹകരണത്തോടെയാണ് ഒരുവർഷം നീളുന്ന പദ്ധതി നടപ്പിലാക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് വി.പി. തങ്കച്ഛൻ, വൈസ് പ്രസിഡന്റ് എഫ്രിൻ പാറക്ക, സെക്രട്ടറി സന്തോഷ് കണ്ണമ്മ, ട്രഷറർ കെ.പി. ജോർജ്, ജോയിന്റ് സെക്രട്ടറി അബ്ദുൾ റസാക്ക്, എ.കെ. സുഗതൻ എന്നിവർ പറഞ്ഞു.