നെടുമ്പാശേരി: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മണ്ണില്ലാതെ പച്ചക്കറി കൃഷി ചെയ്യുന്നതിനായി ആവിഷ്‌ക്കരിച്ച അർക്ക വെർട്ടിക്കൽ ഗാർഡൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എസ്.എച്ച്.എം ഡെപ്യൂട്ടി ഡയറക്ടർ ബിൻസി അബ്രഹാം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാജേന്ദ്രപ്രസാദ്, സിയാൽ മാനേജർ ജോർജ് ഇലഞ്ഞിക്കൽ, ഗ്രാമപഞ്ചായത്ത് അംഗം സി.ഒ. മാർട്ടിൻ, കൃഷി ഓഫീസർ എം.എ. ഷീബ തുടങ്ങിയവർ സംസാരിച്ചു.