മുളന്തുരുത്തി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ വാർഷികം ഏപ്രിൽ 15,16 തീയതികളിൽ നടന്നു. മേഖലാ പ്രസിഡന്റ് വി.എസ്. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം നിർവാഹകസമിതിയംഗം ഡോ.എൻ.ഷാജി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ബി.വി.മുരളി റിപ്പോർട്ടും ട്രഷറർ പി.കെ.രഞ്ജൻ വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം മോഹൻദാസ് മുകുന്ദൻ സംഘടനാ രേഖയും നിർവാഹക സമിതിയംഗം പി.എ. തങ്കച്ചൻ സംസ്ഥാന വാർഷികവും വിശദീകരിച്ചു. ജില്ലാ കമ്മറ്റിയംഗം കെ.പി.രവികുമാർ ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: പ്രൊഫ. എം. വി.ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), പി.കെ.രഞ്ചൻ, ഐശ്വര്യ ഉണ്ണി (വൈസ് പ്രസിഡന്റുമാർ), ബി.വി.മുരളി (സെക്രട്ടറി), ജോസി വർക്കി, ടി.സി.ലക്ഷ്മി (ജോയിന്റ് സെക്രട്ടറിമാർ ), ജെ.ആർ.ബാബു (ട്രഷറർ).