ആലുവ: കേരള സാംബവർ സൊസൈറ്റി ആലുവ ശാഖ സംഘടിപ്പിച്ച ഡോ. അംബേദ്കർ ജയന്തിയാഘോഷവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് പി.വി. ശശി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നവോത്ഥാനവും ഡോ.ബി.അർ. അംബേദ്കറും എന്ന വിഷയത്തിൽ പി.എം. രാധാകൃഷ്ണൻ തൊടുപുഴ പ്രഭാഷണം നടത്തി. റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. കോന്നൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.കെ. ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിജുകുമാർ, ജില്ലാ സെക്രട്ടറി എ.അർ. ഗോപി, ആലുവ താലൂക്ക് പ്രസിഡന്റ് പി.കെ. ധനൂപ്, സെക്രട്ടറി കെ.കെ. ബിജു, സി.എം. വേണു, കെ.ആർ. പവിത്രൻ, നിജു കെ. വേലായുധൻ, ബൈജു മോഹൻ, എൻ.കെ. സുധാകരൻ, കെ.ജി. ബിജു, പി.കെ. ഷാജി എന്നിവർ സംസാരിച്ചു.