മൂവാറ്റുപുഴ: ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ മുഖ്യകാർമ്മികത്വത്തിൽ ഭാഗവതസപ്താഹയജ്ഞത്തിന് വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ഒരുക്കം പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ ബി.ബി. കിഷോർ, ജനറൽ കൺവീനർ വി. കൃഷ്ണസ്വാമി, ഭാരവാഹികളായ കെ.ബി. വിജയകുമാർ, ടി.ഇ. സുകുമാരൻ, പി. രഞ്ജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 24ന് വൈകിട്ട് 5ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, കൗൺസിലർ ബിന്ദു സുരേഷ്, അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ്, എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, ട്രസ്റ്റ് മുൻ പ്രസിഡന്റുമാരായ കെ.എ. ഗോപകുമാർ, കെ.ബി. വിജയകുമാർ, ട്രസ്റ്റ് സെക്രട്ടറി ടി.ഇ. സുകുമാരൻ, ട്രഷറർ രഞ്ജിത്ത് പി. കല്ലൂർ, സുകൃതം ഭാഗവതയജ്ഞസമിതി ജനറൽ സെക്രട്ടറി പി.വി. അതികായൻ എന്നിവർ സംബന്ധിക്കും. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ബി.ബി. കിഷോർ അദ്ധ്യക്ഷത വഹിക്കും. സപ്താഹസമിതി ജനറൽ കൺവീനർ വി. കൃഷ്ണസ്വാമി സ്വാഗതവും ട്രസ്റ്റ് വൈസ് പ്രസിഡന്റ് എൻ. രമേശ് നന്ദിയും പറയും.
ക്ഷേത്രത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കുന്ന യജ്ഞശാലയിൽ സ്ഥാപിക്കുന്ന ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള വിഗ്രഹപ്രദക്ഷിണ യാത്ര ശ്രീകുമാരഭജനദേവസ്വം ക്ഷേത്രത്തിൽ നിന്നാരംഭിക്കും. ഉദിത്‌ചൈതന്യയെ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ പൂർണകുംഭത്തോടെ സ്വീകരിക്കും. ദൂരെ ദേശങ്ങളിൽ നിന്നുള്ളവർക്കുള്ള താമസവും ഭക്ഷണവുമുൾപ്പടെയുള്ള സൗകര്യങ്ങൾ സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്. മേയ് ഒന്നിന് സമാപിക്കും.