k

കുറുപ്പംപടി: ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ഓട്ടോറിക്ഷയിടിച്ച് മരിച്ചു. ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു. മുടക്കുഴ പെട്ടമല വട്ടപറമ്പിൽ അയ്യപ്പന്റെ ഭാര്യ സുജ (53) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കീഴില്ലം-കുറിച്ചിലക്കോട് വടുപാടംറോഡിൽവച്ച് ഇവരുടെ വാഹനത്തിനു പിന്നിൽ ഒട്ടോറിക്ഷ ഇടിക്കുകയായിരുന്നു. മക്കൾ: സുജിത, സുമി, മീനു. മരുമകൻ: അഭിലാഷ്.