വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം സഹോദരൻ സ്മാരകശാഖവക ചെറായി നെടിയാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന്
കൊടിയേറും. രാവിലെ ഗുരുപൂജ, മഹാഗണപതി ഹോമം, നാരായണീയ പാരായണം, ഉച്ചയ്ക്ക് അമൃതഭോജനം, വൈകിട്ട് 7ന് തിരുവാതിരകളി, 8.30 ന് കൊടിയേറ്റ്, കൊടിക്കൽപറ എഴുന്നള്ളിപ്പ്, 20ന് വൈകിട്ട് 7ന് ഗിത്താർ സംഗീതം, 8ന് കലാപരിപാടികൾ, 21ന് വൈകീട്ട് 6.30 ന് താലം വരവ്,7 ന് ഓട്ടൻതുള്ളൽ,22 ന് ഗുരുദേവ പ്രതിഷ്ടാദിനം, രാവിലെ9 ന് ഗുരുപൂജ,7 ന് പിള്ളക്കാവടി, വൈകിട്ട് 6ന് പൂമൂടൽ, വൈകിട്ട് 7.30ന് നെടിയാറ ഗുരുകുലം കാവടി സംഘത്തിന്റെ ഭസ്മക്കാവടി, രാത്രി10ന് പള്ളിവേട്ട, 23ന് ആറാട്ട് മഹോത്സവം, രാവിലെ 9ന് കാഴ്ചശ്രീബലി, 10.30ന് കലശാഭിഷേകം, വൈകിട്ട് 5ന് പകൽപ്പൂരം, രാത്രി 9ന് തായമ്പക, പുലർച്ചെ 2.30ന് ആറാട്ട് തുടർന്ന് എഴുന്നള്ളിപ്പ്.