shibu
സി.ബി. ഷിബു

വൈപ്പിൻ: ഏഥൻസിലെ ഡാഫ്‌നി-യ്മിട്ടോസ് 9-ാമത് ഇന്റർനാഷണൽ കാർട്ടൂൺ എക്‌സിബിഷനിൽ ചിത്രകാരൻ സി.ബി. ഷിബുവിന് മെറിറ്റ് അവാർഡ്. ആകെ പത്തുപേരിൽ ഇന്ത്യയിൽനിന്ന് ഷിബുവിന് മാത്രമാണ് അംഗീകാരം. പരിസ്ഥിതിയും കാലാവസ്ഥാവ്യതിയാനവും ആയിരുന്നു വിഷയം. 'വരൾച്ച'എന്ന വാട്ടർകളർ ചിത്രത്തിനാണ് ബഹുമതി. പ്രശസ്തിപത്രവും ഫലകവും ആൽബവും ഷിബുവിന് ലഭിക്കും. മേയ് 12 വരെ ഏഥൻസിൽ ചിത്രപ്രദർശനം ഉണ്ടാകും. ഷിബു ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
തുർക്കി, ജപ്പാൻ, ചൈന, കൊറിയ, ഇറാൻ, പോളണ്ട്, ഇറ്റലി, ഗ്രീസ് ബെൽജിയം, മെക്‌സിക്കോ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ ഷിബുവിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2011ൽ എറണാകുളം ജില്ലാ ഭരണകൂടം ഒരു ലക്ഷംരൂപ കാഷ് അവാർഡ് നൽകി ആദരിച്ചിരുന്നു. ഡ്രോയിംഗിനും പെയിന്റിംഗിലും ഫൈൻ ആർട്‌സ് ഡിപ്ലോമ നേടിയ ഷിബു ചെറായി ചെറിയപാടത്ത് പരേതനായ സി. എൻ. ബാലന്റെയും ശാന്താമണിയുടെയും മകനാണ്.