വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്ളാം ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌പോർട്‌സ് സമ്മർ കോച്ചിംഗ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. മാനേജർ ഡോ.വി.എം. അബ്ദുല്ല, പഞ്ചായത്ത് അംഗം കൊച്ചത്രേസ്യ നിഷിൽ, പി.ടി.എ പ്രസിഡന്റ് കെ.എ. സാജിത്ത്, വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ, ഹിസ ജനറൽ സെക്രട്ടറി മുല്ലക്കര സക്കരിയ, കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.