പറവൂർ: എറണാകുളം ടൗൺഹാളിൽ 22ന് മോട്ടോർവാഹനവകുപ്പ് അദാലത്ത് നടത്തും. തീർപ്പാക്കാത്ത ഫയലുകൾ, ചെക്ക് റിപ്പോർട്ടുകൾ, ആർ.സി കാൻസലേഷൻ തുടങ്ങിയവ അദാലത്തിൽ തീർപ്പാക്കും. ഉടമകൾ സ്ഥലത്ത് ഇല്ലാത്തതിനെത്തുടർന്ന് മടങ്ങിയ ആർ.സി ബുക്കുകൾ, ലൈസൻസുകൾ എന്നിവ നേരിട്ടുവാങ്ങാം. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും നടപ്പാക്കും. പങ്കെടുക്കുന്നവർ 20ന് മുമ്പ് പറവൂർ ജോയിന്റ് ആർ.ടി.ഒയുമായി ബന്ധപ്പെടണം.