photo
വാച്ചാക്കൽ ഈസ്റ്റ് എടവനക്കാട് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വാച്ചാക്കൽ ഈസ്റ്റ് എടവനക്കാട് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം എസ്.പി സഭാ സ്‌കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ. രമേഷ്ബാബു, പഞ്ചായത്ത് അംഗം ഇ.ആർ.ബിനോയ്, എപ്രാക് പ്രസിഡന്റ് ഡി. രാമകൃഷ്ണപിള്ള, എം.ആർ. സുദേശ്, എൻ.എസ്. ഹരിദാസ്, ടി.ഡി. ലോറൻസ് എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും ഉപഹാരം നൽകി ആദരിച്ചു.