ആലുവ: ആലുവ നഗരസഭ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക മുനിസിപ്പൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ വാർഷികം ആഘോഷിക്കും. കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. വിശദവിവരങ്ങൾ ആലുവയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുനിസിപ്പൽ ലൈബ്രറി, മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ 26 വരെ രജിസ്റ്റർ ചെയ്യാമെന്ന് മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.