
തൃക്കാക്കര: കഴിഞ്ഞ സാമ്പത്തിക വർഷം ലാൻഡ് റവന്യൂ, റവന്യൂ റിക്കവറി പിരിവിൽ മികച്ച പ്രകടനം കാഴ്ചവച്ച റവന്യൂ ജീവനക്കാർക്ക് ഗുഡ് സർവീസ് എൻട്രി സർട്ടിഫിക്കറ്റും ഫലകവും കൈമാറി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജാഫർ മാലിക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 35 ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രിക്ക് അർഹരായി. 45.78 കോടി രൂപ പിരിച്ച് ജില്ലയിൽ ഒന്നാമതെത്തിയ കണയന്നൂർ താലൂക്കിനു വേണ്ടി തഹസിൽദാർ രഞ്ജിത്ത് ജോർജ്, 17 കോടി രൂപ നേടിയ കുന്നത്തുനാട് താലൂക്കിനു വേണ്ടി തഹസിൽദാർ വിനോദ് രാജ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.