ആലുവ: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആരംഭിച്ച ഓഞ്ഞിത്തോട് പുനരുദ്ധാരണത്തിന് മുന്നോടിയായി മാസ്റ്റർപ്ലാൻ വേണമെന്ന ആവശ്യം ശക്തമായി. കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലുമായി കണ്ടെത്തിയ 64 കൈയേറ്റങ്ങളും ഒഴിപ്പിച്ച് പുനരുദ്ധാരണം പൂർത്തിയാക്കണമെന്ന് ഓഞ്ഞിത്തോട് സംരക്ഷണസമിതി കൺവീനർ കെ.എസ്. പ്രകാശൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 11ന് കടുങ്ങല്ലൂർ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും കെ.എസ്. പ്രകാശൻ അറിയിച്ചു.

സർവേപ്രകാരം തയ്യാറാക്കിയ ആറ് സ്‌കെച്ചുകളിൽ നാല് എണ്ണം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും രണ്ടെണ്ണം ആലങ്ങാട് പഞ്ചായത്തിന്റെയും പരിധിയിലാണ്.