ആലുവ: മാലിന്യമുക്തമായ രാജ്യം കെട്ടിപ്പടുക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സ്വഛ് ഭാരത് കേരളത്തിൽ ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് ബി.ജെ.പി ദേശീയസമിതി അംഗം സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ ആലുവ മണപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി. മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, വൈസ് പ്രസിഡന്റുമാരായ എ.സി. സന്തോഷ്, കെ.ആർ. റെജി, സെക്രട്ടറി അപ്പു മണ്ണാച്ചേരി, ബിനു ഡേവിഡ്, ശ്രീവിദ്യ ബൈജു, വിനു മുട്ടം, എൻ. ശ്രീകാന്ത്, ഇല്ലിയാസ് അലി, ആർ. സതീഷ് കുമാർ, പത്മകുമാർ, ലാൽജി വാമദേവൻ തുടങ്ങിയവർ പങ്കാളികളായി.