കളമശേരി: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന കാമ്പയിന്റെ ഭാഗമായി ഏലൂർ നഗരസഭയിൽ കലാ ജാഥയും അഗ്രോ ക്ലിനിക്കും വൈസ് ചെയർപേഴ്സൺ ലീലാ ബാബു ഉത്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, അംമ്പികാ ചന്ദ്രൻ , പി.എ.ഷെറീഫ്, ദിവ്യാ നോബി, പി.ബി. രാജേഷ്, കൗൺസിലർമാരായ സരിതാ പ്രസീദൻ , സുബൈദാ നൂറുദ്ദീൻ, കെ.ആർ. കൃഷ്ണപ്രസാദ് കൃഷി ഓഫീസർ അഞ്ചു മറിയം എന്നിവർ പങ്കെടുത്തു.