ആലുവ: ചാലയ്ക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറി 32 -ാമത് വാർഷികാഘോഷം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ഐ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാജാലകം ഓൺലൈൻ പഠനസഹായപദ്ധതിയുടെ ഭാഗമായുള്ള ലാപ്‌ടോപ് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്.എ.എം കമാലും കലാമത്സര വിജയിക്കുള്ള സമ്മാനങ്ങൾ വാഴക്കുളം ബ്ലോക്ക് മെമ്പർ ഷീജ പുളിക്കലും വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി പി.ഇ. സുധാകരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ.എം. അബ്ദുൾ സമദ്, എം.പി. ബാബു, ഷീല തങ്കപ്പൻ, കെ.എ. സരള എന്നിവർ സംസാരിച്ചു.