m-nandanan

മരട്: ഹിന്ദു ഐക്യവേദി മരട് മുനിസിപ്പൽ കൺവെൻഷൻ മരട് കൊട്ടാരം ശ്രീദേവി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി പ്രകാശൻ തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി അനിൽകുമാർ അദ്ധ്യക്ഷനായി. കണയന്നൂർ താലൂക്ക് വൈസ് പ്രസിഡന്റ് എം.കെ. അശോകൻ ആമുഖ പ്രഭാഷണം നടത്തി.

ഭാരവാഹികളായി രാധാകൃഷ്ണൻ ശ്രീശൈലം (രക്ഷാധികാരി), എം.നന്ദനൻ (പ്രസിഡന്റ്), രവിചന്ദ്രൻ കുന്നലക്കാട്ട് (വൈസ് പ്രസിഡന്റ്), ആർ.ജൈവരാജ് (ജനറൽ സെക്രട്ടറി), എം.മോഹൻ കുമാർ (ജോയിന്റ് സെക്രട്ടറി), ഐ.ജി.അരുൾ ദാസ് (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഹേമ സുരേന്ദ്രൻ, ദിലീപ് കുമാർ, ഹരിദാസ്, എൻ.ജി.മുരളി, പി.എൻ.വേണു, സതീഷ് ബാബു, പി.കെ.രാധാകൃഷ്ണൻ, പി.ആർ.ജയപാലൻ, എ.ഒ.ജിതു എന്നിവരെയും താലൂക്ക് സമിതി അംഗങ്ങളായി എം.കെ.അശോകൻ, പ്രഭാത് റാവു എന്നിവരെയും തിരഞ്ഞെടുത്തു.