
കൊച്ചി: മണ്ണെണ്ണവില നിരന്തരമായി വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക, മത്സ്യബന്ധനമേഖലയ്ക്ക് പ്രത്യേക സബ്‌സിഡിയും ക്വാട്ടയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി 22ന് രാവിലെ 10ന് തോപ്പുംപടിയിലെ ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ ധർണ നടത്തും.
സംസ്ഥാന സർക്കാർ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 25 രൂപയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യണമെന്നും ബ്ളൂ ഇക്കോണമിനയം തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എൻ.എ.ജെയിൻ, സലിം ബാബു, വി.എം.ആനന്ദൻ, വി.കെ.ചുമ്മാർ, കെ.വി.ആനന്ദൻ, പി.വി.രാജൻ, കെ.പി.വിജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും.