കൊച്ചി: ഓൾ കേരളാ മാ‌ർഷൽ ആ‌ർട്സ് ആൻഡ് മാസ്റ്റേഴ്സ് യൂണിയൻ (എ.കെ.എം.എ.എം.ടി.യു ) ജില്ലാ സമ്മേളനം പറവൂർ ഡോ.എൻ. ഇന്റ‌ർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 24ന് നടക്കും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശ‌ർമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മനോജ് മണിയൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും.