fine-arts

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ മാസ്റ്റർ ഒഫ് ഫൈൻ ആർട്‌സ് (വിഷ്വൽ ആർട്‌സ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോടെ (എസ്.സി., എസ്.ടി., ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 50 ശതമാനം മാർക്ക്) ഫൈൻ ആർട്‌സിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി, പ്രായോഗിക പരീക്ഷ എന്നിവയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. 2022 ഏപ്രിൽ, മേയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 22. വിവരങ്ങൾക്ക് www.ssus.ac.in ഫോൺ: 0484-2463380.