ncc

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാവികസേന കപ്പലുകളായ മഗർ, സുനന്യ എന്നിവയിൽ എൻ.സി.സി കേഡറ്റുകൾക്ക് കടൽയാത്ര ഒരുക്കി.

നാവികസേനയുടെ പ്രവർത്തനം പരിചയപ്പെടുത്തുന്ന യാത്രയിൽ 150 കേഡറ്റുകൾ പങ്കെടുത്തു. സേനയുടെ പ്രവർത്തനം, ഹെലികോപ്ടർ ദൗത്യങ്ങൾ, ബോട്ടുകളുടെ പ്രവർത്തനം, രണ്ടു കപ്പലുകളിൽ നിന്ന് പരസ്പരം നാവികരുടെ മാറ്റം, നാവികരുടെ ദൗത്യ പ്രകടനം എന്നിവയും ഒരുക്കി. നാവികസേനയുടെ കടൽജീവിതം, തൊഴിൽ സംസ്കാരം എന്നിവയും പരിചയപ്പെടുത്തി. കഠിനവും വിഷമതകളും നിറഞ്ഞ കടൽജീവിതത്തിന് മാനസികവും ശാരീരികവുമായി കേഡറ്റുകളെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു യാത്രയെന്ന് നാവിക വക്താവ് അറിയിച്ചു.