കൊച്ചി: മത്സ്യഗ്രാമം പദ്ധതിയിലൂടെ ചെല്ലാനം ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ നവീകരിക്കും. തോണിത്തോട് കളത്ര റോഡ്, തോണിത്തോട് പാലം, കാട്ടിപ്പറമ്പ് ആയുർവേദ ആശുപത്രിക്ക് മുൻവശത്തെ റോഡ്, മൂർത്തിക്കൽ അമ്പലത്തിന് സമീപം, സെന്റ് ആന്റണീസ് ചാപ്പൽ റോഡ്, പുത്തൻതോട് ബീച്ചിന് സമീപം, റീത്താലയം റോഡ്, 12-ാം വാർഡിൽ പഞ്ചായത്ത് മുതൽ കാർത്യായനി ക്ഷേത്രം വരെയുള്ള റോഡ്, മറുവക്കാട് ലിറ്റിൽ ഫ്ളവർ പള്ളിക്ക് സമീപം, 13-ാം വാർഡിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡിന് സമീപമുള്ള റോഡ്, 13, 19 വാർഡുകളുടെ അതിർത്തിയിലെ റോഡ്, മുതുകുപുറം റോഡ്, സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള ലിങ്ക് റോഡും ഇതിനോട് ചേർന്നുള്ള പാലവും, ലെജി തീയേറ്ററിന് സമീപത്തെ റോഡ്, വാച്ചാക്കൽ പാലം മുതലുള്ള റോഡ്, പട്ടത്തിപറമ്പിനു സമീപത്തുകൂടിയുള്ള റോഡ്, കണ്ടക്കടവ് ജംഗ്ഷൻ മുതൽ പുത്തൻതോട് സ്‌കൂൾ വരെയുള്ള റോഡ് , മാവിൻ ചുവട് പാലത്തിൽ നിന്ന് സൊസൈറ്റി പാലം വരെയുള്ള റോഡ് എന്നിവയാണ് നവീകരിക്കുക.

കുഫോസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണിത്. ചെല്ലാനത്തെ തീരശോഷണം നേരിടാനും കടലേറ്റം തടയാനുമുള്ള ടെട്രാ പോഡുകൾ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.