കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ മാദ്ധ്യമ ഫെലോഷിപ്പിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ രമ്യ മുകുന്ദൻ അർഹയായി. പൊതുഗവേഷണ മേഖലയിലാണ് 10,000 രൂപയുടെ ഫെലോഷിപ്പ്.

തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യൻ പോൾ, പി.കെ. രാജശേഖരൻ, ഡോ. മീന ടി. പിള്ള, ഡോ. നീതു സോന എന്നിവരടങ്ങുന്ന സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തിരഞ്ഞെടുത്തത്.